എത്രത്തോളം ആഗ്രഹങ്ങളും അഭിനിവേശങ്ങളുമുണ്ടെങ്കിലും സ്വന്തം അഭിമാനവും വാക്കും സംരക്ഷിക്കാനായി അവ ഉപേക്ഷിക്കണം. ഈ വലിയ പാഠം നമുക്ക് പറഞ്ഞു തരുന്നത് മഹാഭാരതത്തിലെ പ്രമുഖ വില്ലനായ ദുര്യോധനനാണ്. ആ കഥയാണ് ‘ഭീഷ്മരുടെ അഞ്ച് സ്വർണ അമ്പുകൾ’. കുരുക്ഷേത്രയുദ്ധം ഏഴാംദിനം. ഭീമനും അർജുനനും ചേർന്ന പാണ്ഡവപ്പട കൗരവപ്പടയ്ക്കുമേൽ കനത്ത ആഘാതമേൽപിച്ചു. ദുര്യോധനനെ ഭീമൻ നന്നായി മർദ്ദിക്കുകയും ചെയ്തു. മുറിവുകളുമായി ദുര്യോധനൻ പോയത് ഭീഷ്മരുടെ അടുത്തേക്കാണ്, കുരുവംശത്തിന്റെ അഭിമാനചിഹ്നവും മഹാപ്രതാപിയും നിത്യബ്രഹ്മചാരിയുമായ പിതാമഹന്റെ സവിധത്തിലേക്ക്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the story of Bhishma's five golden arrows and the surprising honor of Duryodhana. Learn why he gave the weapons meant for the Pandavas' destruction to Arjuna, teaching a profound lesson on the value of a promise in the Mahabharata. This is Prinu Prabhakaran speaking. Script by S. Aswin