ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കായികയിനമാണ് ഫുട്ബോൾ. ഓരോ ഫുട്ബോൾ കളിയും ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ലക്ഷ്യമെന്ന ഗോൾ തേടിയുള്ള ഓട്ടം. അതിനിടയിൽ വരുന്ന പ്രതിസന്ധികൾ. സുഗമമായി ഒറ്റയടിക്ക് ലക്ഷ്യം നേടാനാകില്ല. കുറേയേറെ മുന്നോട്ടു നീങ്ങിയും പിന്നെ പിന്നോട്ടിറങ്ങിയും തട്ടിയും വീണും ഇടയ്ക്കു നിന്നും ശിക്ഷകൾ ഏറ്റുവാങ്ങിയുമൊക്കെയാണ് ആ പോക്ക്. നയവും നാട്യങ്ങളും തന്ത്രങ്ങളുമൊക്കെ സന്നിവേശിപ്പിച്ചുള്ള ഈ യാത്രയിൽ ഒടുവിൽ ഗോൾ നേടുന്നതോടെ ആരവം മുഴങ്ങുന്നു. ഫുട്ബോളിലെ ഏറ്റവും മഹത്തായ കളിക്കാരൻ ആരെന്ന ചോദ്യം നീണ്ടകാലമായി ഉയരുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Pele's life story is a powerful testament to how a boy from the favelas of Brazil overcame extreme poverty to become the undisputed king of football. His journey teaches us the value of perseverance and the importance of never forgetting one's roots. This is Prinu Prabhakaran speaking. Script by S. Aswin.