‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast
തമിഴകത്തെ പോരിന്റെ വിധി വരുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയേക്കാൾ നാടകീയത. തമിഴകത്ത് ടിവികെ തരംഗം ആഞ്ഞടിച്ചപ്പോൾ ഡിഎംകെയ്ക്ക് അടിതെറ്റി. അടിതെറ്റിയെന്നു മാത്രമല്ല, ജനവിധിയിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡിഎംകെയേയും കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയ്ക്കും അപ്രതീക്ഷിത തിരിച്ചടി നൽകിയാണ് വിജയ്‌യുടെ ടിവികെ ജയിച്ചു കയറുന്നത്.




