ഉരുകിയൊലിച്ച് കേരളം, എന്തിത്ര ചൂട് ​| Kerala Heat Wave | Varthaneram Podcast

 

കത്തുന്ന മേടച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും. ഇതാണ് നിലവിൽ കേരളത്തിലെ അവസ്ഥ. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പത്തെ തുടർന്ന് കേരളത്തിൽ പല ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് അതായത് ഹീറ്റ് ഇൻഡക്സ് 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നത് സ്ഥിതി സങ്കീർണമാക്കുന്നു. ഒരു പ്രദേശത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിടുകയും സാധാരണയെക്കാൾ 4.5 ഡിഗ്രി വരെ അധികചൂട് അനുഭവപ്പെടുകയും ചെയ്താൽ ഉഷ്ണതരംഗമായി കണക്കാക്കും. സംസ്ഥാനത്ത് ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ഈർപ്പം മൂലമുള്ള അത്യുഷ്ണവും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാ‍ൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വൈകുന്നേരങ്ങളിൽ ലഭിക്കുന്ന വേനൽമഴകൾ ഇത്തവണ പലയിടത്തും ഇതുവരെ കാര്യമായി ലഭിക്കാത്തതിനാൽ താപനില ഇനിയും ഉയരാനാണു സാധ്യത. വേനൽമഴ ലഭിച്ചാൽ കനത്ത ചൂടിന് ചെറിയ ആശ്വാസമായേക്കും.

Script & Narration - Seena Elizabeth Mammen

Kerala is currently experiencing extreme heat, with daytime temperatures soaring and high humidity making the heat index reach dangerous levels in many districts. This intense heatwave, coupled with concerns over rising UV radiation and a burgeoning power crisis, necessitates urgent public awareness and preventative measures.

Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen … 

Social links

Follow podcast