മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast
ബംഗാളിൽ പുതുചരിത്രം. 2011 മുതൽ നീണ്ട 15 വർഷം ഭരണം തുടർന്ന തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കളത്തിനു പുറത്തിരുത്തി ബംഗാളിൽ താമര വിരിഞ്ഞിരിക്കുന്നു. ഏറെനാളായി ഭരണം കൊതിച്ച ബംഗാളിൽ നൂറ്റിത്തൊണ്ണൂറിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചിരിക്കുന്നത്. തുടർഭരണം ലക്ഷ്യമാക്കിയ തൃണമൂൽ കോൺഗ്രസ് തൊണ്ണൂറോളം സീറ്റിലേക്കു ചുരുങ്ങി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഇടങ്ങളില്‍ മമതയും പാർട്ടി പ്രവർത്തകരും രാപ്പകൽ കാവൽ നിന്നിട്ടും വിജയം ബിജെപി റാഞ്ചി. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളും അതേപടി സംഭവിച്ചു. ഇനി ആരാകും ബംഗാളിനെ നയിക്കുക?




