പുതുമയില്ലാതെ പുതുച്ചേരി | Puducherry Assembly election result 2026| Varthaneram Podcast
പുതുച്ചേരിയിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച. എക്സിറ്റ് പോളുകളെല്ലാം ശരിവയ്ക്കും തരത്തിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുെട നേതൃത്വത്തിലുള്ള എഐഎൻആർസിക്ക് വിജയത്തുടർച്ചയാണ്. തട്ടാഞ്ചാവടി മണ്ഡലത്തിൽനിന്നു ജനവിധി തേടിയ എൻ. രംഗസാമിയുടെ ജയം മികച്ച ഭൂരിപക്ഷത്തോടെ ആയിരുന്നു. ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷമാണ് ഇക്കുറി രംഗസാമി സ്വന്തമാക്കിയത്.




