പ്രണയം പൈങ്കിളിയാണത്രേ. അതിലെന്താ കുഴപ്പം? ബുദ്ധിയല്ല പ്രണയത്തെ വായിക്കുന്നത്, ഹൃദയത്തിനു മാത്രമേ പ്രണയത്തിന്റെ ഭാഷ ഏറ്റവും മനോഹരമായി വായിക്കാനാകൂ. ഒരാള്‍ നിങ്ങളോട് നിങ്ങള്‍ വെറും പൈങ്കിളിയാണ് എന്ന് പറഞ്ഞാല്‍, ഒരു ചിരി പകരം കൊടുക്കുക, നിശബ്ദത പാലിക്കുക, നിങ്ങളുടെ പ്രണയം സുന്ദരമായി ജീവിക്കുക!