പ്രണയത്തില്‍ ദു:ഖമുണ്ടോ? അതോ സന്തോഷമാണോ അതിന്റെ സ്ഥായീ ഭാവം? സന്തോഷവും ദു:ഖവുമല്ല പ്രണയത്തിന്റെ സമാധാനമാണ് പ്രണയത്തെ മനോഹരമാക്കുന്നത്! എന്നാല്‍ പ്രണയിക്കുന്നവര്‍ തങ്ങള്‍ക്ക് അതൊരിക്കലും ലഭിക്കാറില്ല എന്നും പറയുന്നു. ഒരാള്‍ക്ക് മറ്റൊരാളെ സ്വന്തമാക്കാന്‍ ആഗ്രഹമുള്ള കാലത്തോളം സമാധാനം നിങ്ങളെ തൊടില്ല. പ്രണയം അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അതു നിങ്ങളുടെ റൂഹിനെ കെട്ടഴിച്ചു വിടില്ല. പ്രണയത്താല്‍ സ്വതന്ത്രമാക്കപ്പെടുമ്പോള്‍ സമാധാനം നിങ്ങളില്‍ നിറഞ്ഞു തുടങ്ങുന്നു.