ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

 

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ  Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/202… 
274 clip(s)
Loading playlist

അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും  നവംബറിന്റെ നേർത്ത തണുപ്പുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. കാറിന്റെ ഇരമ്പിച്ച വന്യമായൊരു ശ്വസമെടുപ്പ് പോലെയുണ്ട്. എട്ടേമുക്കാലോടെ മരണവീടിന് സമീപത്തേക്ക് എത്തി. കാറ് ഒതുക്കിയിട്ട്, ഇടുങ്ങിയ മറ്റൊരു വഴിയിലേക്ക് നടന്നു.