ആൻസി ഐശ്വര്യ, കത്രീന... കളിയാക്കാനല്ല, അവരുടെ കഴിവുകണ്ട് കയ്യടിക്കാൻ പഠിക്കൂ...
Commentadi!
എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എ…‘ഈ മെഡലിനെ റെസ്പെക്ട് ചെയ്യാൻ പഠിക്കൂ’ എന്ന് ഒരു അത്ലീറ്റിന് പറയേണ്ടി വരുന്ന അവസ്ഥ. ‘എന്റെ ശരീരം വണ്ണം വച്ചതിന് നിങ്ങൾക്കെന്താണു കുഴപ്പം’ എന്ന് പ്രശസ്ത സിനിമാ നടിമാർക്ക് ചോദിക്കേണ്ടി വരുന്ന അവസ്ഥ. അതെല്ലാമാണിപ്പോൾ ഇന്ത്യയിലും കൊച്ചു കേരളത്തിലും വരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2026ലും ബോഡി ഷെയിമിങ്ങിനെപ്പറ്റി ചർച്ച ചെയ്യേണ്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ വിമർശനങ്ങളുന്നയിക്കുന്ന പലർക്കും മുഖമില്ല. സമൂഹമാധ്യമങ്ങളിലെ ഇരുട്ടിൽ ഒളിച്ചിരുന്നാണ് അവരുടെ കളിയാക്കൽ. കളിയാക്കലുകള്‍ നേരിടുന്നവരെയാകട്ടെ അത് മാനസികമായി തളർത്തുന്നു, അതിനെതിരെ നിയമനടപടികൾ എടുക്കേണ്ടി വരുന്നു. ബോഡി ഷെയിമിങ് ചർച്ചകൾ ഇന്ത്യയിൽ അവസാനിക്കില്ലേ? ആൻസി സോജനെയും കത്രീന കൈഫിനെയും ഐശ്വര്യ റായിയെയുമെല്ലാം അവരുടെ ശരീരത്തിന്റെ പേരിലല്ലാതെ, അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ നാം എന്നു പഠിക്കും? ‘കമന്റടി’യിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും.
Imagine needing to tell an athlete, 'Hey, maybe show that medal a little respect!' Or having A-list movie stars plead, 'Leave my body weight alone, will it?' Welcome to India and our little pocket of Kerala in the year 2026, where we are still dragging ourselves through basic conversations about body shaming. The worst part? The people throwing stones are faceless cowards hiding behind the dark corners of social media, leaving their targets mentally drained and dragging them through courtrooms just to get some peace. When does this endless cycle finally snap? When are we going to stop judging powerhouses like Ancy sojan, Katrina Kaif, and Aishwarya Rai by the scale and start respecting them for the sheer talent they bring to the table? Arunima Jayan, Archana Anoop, and Naveen Mohan are diving headfirst into this mess on the 'Commentadi' podcast.




