


Commentadi!
Playlist by Commentadi!
എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള…19 clip(s) in playlist

ആൻസി ഐശ്വര്യ, കത്രീന... കളിയാക്കാനല്ല, അവരുടെ കഴിവുകണ്ട് കയ്യടിക്കാൻ പഠിക്കൂ...
‘ഈ മെഡലിനെ റെസ്പെക്ട് ചെയ്യാൻ പഠിക്കൂ’ എന്ന് ഒരു അത്ലീറ്റിന് പറയേണ്ടി വരുന്ന അവസ്ഥ. ‘എന്റെ ശരീരം വണ്ണം വച്ചതിന് നിങ്ങൾക്കെന്താണു കുഴപ്പം’ എന്ന് പ്രശസ്ത സിനിമാ നടിമാർക്ക് ചോദിക്കേണ്ടി വരുന്ന അവസ്ഥ. അതെല്ലാമാണിപ്പോൾ ഇന്ത്യയിലും കൊച്ചു കേരളത്തിലും വരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2026ലും ബോഡി ഷെയിമി…
25:28
ഈ ജെൻസീകാലത്തും പ്രണയത്തിൽ പ്രായമൊരു പ്രശ്നമാണോ!? | Malayalam Podcast | Commentadi | Manorama Podcast
‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിൻ– ആഷ്ലി പ്രണയം കണ്ട് നമ്മൾ കയ്യടിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റുമായി. പക്ഷേ എന്തുകൊണ്ടാണ് പ്രായം കൂടിയ വനിതയും അവരേക്കാൾ പ്രായം കുറഞ്ഞ ഒരു യുവാവും തമ്മിലുള്ള പ്രണയം പറയുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ മോളിവുഡ് ഇന്നും അമാന്തിക്കുന്നത്? അത്തരമൊരു പ്രണയത്തെയും വിവാഹത്ത…
20:40
‘കഫെ’യിലെന്താ മുഖ്യമന്ത്രി സതീശനു കാര്യം!
ദിവ്യ പ്രകാശ് ദുബെ എഴുതിയ ഒരു പ്രണയ നോവലായിരുന്നു ‘മുസാഫിർ കഫെ’. ആ കഥയിൽനിന്നാണ് ശരണ്യ രാജഗോപാൽ നെറ്റ്ഫ്ലിക്സിനു വേണ്ടി അതേ പേരിൽ ഒരു സീരീസ് എഴുതിയൊരുക്കിയത്. രണ്ട് വനിതകളുടെ കയ്യൊപ്പു പതിഞ്ഞ കഥ. രണ്ടു വനിതകളുടെയും ഒരു പുരുഷന്റെയും ജീവിതം പറയുന്ന കഥ. സമൂഹമാധ്യമങ്ങളിലാകെ ‘മുസാഫിർ കഫെ’യാണു ചർച്ച. നി…
20:35
‘പാറ്റകൾ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിറ്റായത് എന്തുകൊണ്ട്?
ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു–…
28:29
വില്ലൻ ലിപ്സ്റ്റിക്കോ തന്തവൈബോ!
സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്…
33:43
വന്ദേഭാരത് ഹിറ്റായ കേരളത്തില്‍ വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര?
ജൂൺ 15 മുതൽ എല്ലാ ഓർഡിനറി ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാണ്. വനിതകളെ കെഎസ്ആർടിയുടെ ‘കട്ട ഫാനാ’ക്കുമോ പ്രിയദർശിനി എന്ന ഈ പദ്ധതി, അതോ കോർപറേഷൻ വീണ്ടും കട്ടപ്പുറത്തേറുമോ? എന്തെല്ലാം ഗുണങ്ങളാണ് പദ്ധതി വഴി വനിതകള്‍ക്ക് ലഭിക്കുക? പദ്ധതി വഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ കെഎസ്ആർടിസിക്കാകുമോ? തമിഴ്ന…
32:21
വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്?
നൂറിലേറെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞ ഡിഎംകെയ്ക്കു തമിഴ്നാട്ടിൽ ലഭിച്ചത് 56 സീറ്റ്. പാർട്ടിയുടെ തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തോൽക്കുകയും ചെയ്തു. ബംഗാളില്‍ സമാന വിധിയോടെ തോൽവി ഏറ്റുവാങ്ങി മമത. കേരളത്തിൽ ആറു റൗണ്ടിൽ രണ്ടാം സ്ഥാനത്തേക്കു പോയ പിണറായി വിജയൻ ജയിച്ചെങ്കിലും ആ ‘വി…
31:38
പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!
മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട് കോമ്പല്ലു വരുമ്പോൾ പോലും ചിരിച്ചു മറിയുന്നു! ‘ഞാൻ പിശാചൊന്നുമല്ല, അയാം എ ഗുഡ് സോൾ. ഞാൻ നല്ലൊരു പ്രേതമാണ…
35:47
രാഷ്ട്രീയത്തിൽ വിജയ്ക്ക് എന്തു സംഭവിക്കും?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നു, അതും കരിയറിന്റെ ഏറ്റവും ഉയരങ്ങളിലെത്തി നില്ക്കുന്ന സമയത്ത്. ടിവികെ എന്ന പാർട്ടിയുണ്ടാ…
34:52
2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ
ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്സ് ഓഫിസിനു…
27:43