പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എംടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ