സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ