കുട്ടിക്കാലത്തു രുചിച്ച അനുഭവങ്ങളുടെ സമൃദ്ധിയിലാണ്
വീടൊരു മധുരസ്മൃതിയാവുന്നത്.
അമ്മയുടെ മടിയിൽ നിന്നിറങ്ങി മുറ്റത്തു കളിച്ചത്,
അച്ഛന്റെ വിരലിൽ തൂങ്ങി നടവഴിയിലൂടെ നടന്നത്,
മൂവാണ്ടൻമാവിന്റെ തണലിൽ കഞ്ഞിയും കറിയും വച്ചു കളിച്ചത്,
ചാണകത്തിൽ തെന്നി വീണത്,
ചെളിവെള്ളത്തിൽ ഉരുണ്ടു മറിഞ്ഞത്....
എന്നാൽ വീടില്ലാത്തവന് ഇതിലേതാണ് രുചിക്കാൻ കഴിയുന്നത്.
കേറിക്കിടാനൊരിടം സ്വന്തമായില്ലാത്തവന്
ഓർമകളുടെ സമൃദ്ധിയല്ല, വെറും ശൂന്യത മാത്രം.
എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കപ്പെടണം
ഭരണകൂടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാവണം
മുന്നോട്ടുവെക്കുന്നതൊരു ചലഞ്ചാണ്
വീടൊരു രാഷ്ട്രീയ പ്രചാരണായുധമാകുമ്പോൾ
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നിൽ വയ്ക്കുന്ന
ഹോം ചലഞ്ച്!!
ഏറ്റെടുക്കാനുള്ള ആർജ്ജവമുണ്ടോ?
സ്‌പെഷ്യൽ ന്യൂസ്
മഹേഷിനു വേണ്ടി പ്രതിപക്ഷത്തിന്റെ പ്രതികാരം