നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?

Published Feb 16, 2021, 6:51 AM

സ്‌പെഷ്യൽ ന്യൂസ് 
നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?
അഥവാ 
കേരളത്തിൽ ഇന്റർനെറ്റ് പൗരന്റെ അവകാശമാകുമ്പോൾ 

കേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം 
അരിയില്ല, തുണിയില്ല ആകെ നരകമെന്ന്  പ്രതിപക്ഷം 
തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി 
''അരിയെവിടെ, തുണിയെവിടെ 
പറയൂ പറയൂ നമ്പൂരി 
തൂങ്ങിച്ചാവാൻ കയറില്ലെങ്കിൽ 
പൂണൂലില്ലേ നമ്പൂരി''

കാലം മാറി 
മുൻഗണനകളുടെ ലിസ്റ്റും മാറി 
അരിയുണ്ട്, തുണിയുണ്ട് 
ഇല്ലാത്തത് തൊഴിൽ 
നാളെ ചിലപ്പോൾ ഇന്റർനെറ്റും 
അപ്പോൾ വിളിക്കുന്ന മുദ്രാവാക്യമിതാവാം 
നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?