സിനിമാ നടൻ ബാദുഷ അന്തരിച്ചു!

Published Feb 16, 2021, 6:50 AM

സിനിമാ നടൻ ബാദുഷ അന്തരിച്ചു!


ഇനിയും ബാദുഷമാരെ വെള്ളത്തുണിയിൽ പുതച്ച് കുഴിയിലോട്ടെടുക്കും.
പത്തിരുപത് വയസ്സുകഴിഞ്ഞിട്ടും കുഞ്ഞായിരുന്ന ബാദുഷമാർ 
കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിക്കുന്നവർ 
അവർക്കൊപ്പം അത്ര കാലവും കരയറിയാതെ വെറുതെ ജീവിതത്തോണി തുഴഞ്ഞ ഉറ്റവർ 
അവരുടെ നിലവിളി കേൾക്കും 
അവരുടെ  മാത്രം നിലവിളി
എന്നാലത് മുദ്രാവാക്യ പെരുമഴയിൽ മുങ്ങിപ്പോകും
ജാഥ തുടങ്ങാൻ നല്ല ഇടം ബാദുഷമാരുടെ നാടാണത്രെ! 
നാടിനെ വികസിപ്പിക്കാൻ 
നാടിനു ഐശ്വര്യം കൊണ്ടുവരാൻ 
നാടിനെ ജയിപ്പിക്കാൻ.
നേതാക്കളുടെ കേരളയാത്രകൾ 
ക്യാമറയുടെ ഫോക്കസ് അവരുടെ മുഖത്തേക്ക് മാത്രം 
ലോ ആംഗിളിൽ ഒരു പടവുമെടുക്കരുത് 
അവിടെയാണ് ജീവിച്ചിരിക്കുന്ന ബാദുഷമാരുടെ കുടിലുകൾ 
മരിച്ച ബാദുഷമാരുടെ കുഴിമാടങ്ങൾ ....