പ്രണയമങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും വീര്യം കൂടുന്ന ലഹരി പോലെ കൊതിപ്പിക്കുന്ന പ്രണയം തേടി... ശരീരവും മനസ്സും യാത്ര ചെയ്തു കൊണ്ടേയിരിക്കും. കണ്ടെത്താന്‍ ഏറെ പാടുപെടുന്ന ഒരു രഹസ്യമാണത്. അന്വേഷിക്കുന്ന വ്യക്തി ജീവിതമൊടുങ്ങുന്നത് വരെ മുന്നില്‍ വന്നുകൊള്ളണമെന്നില്ല. പ്രണയം കാണാതെ, കേള്‍ക്കാതെ, മരിച്ചു പോകുന്ന എത്ര മനുഷ്യരാണ്...!