ഒരിക്കല്‍ ഒരാള്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോയാല്‍ പിന്നെയും അയാളെ പ്രണയിക്കാന്‍ സാധിക്കുമോ? ഒരിക്കല്‍ നിങ്ങളില്‍ നിന്നും നടന്നു പോകുന്നോരാൾ നിങ്ങളുടെ ആ കാലവും എടുത്തുകൊണ്ടാണ് അപ്രത്യക്ഷമാകുന്നത്. പിന്നീട് നിങ്ങള്‍ ജീവിക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാക്കപ്പെട്ട ഒരു കാലത്തും പ്രപഞ്ചത്തിലുമാണ്. പിന്നെയും പടി കടന്നു പോയ ആള്‍ക്കു വന്നെത്താന്‍ പറ്റാത്ത പോലെ ആ പ്രപഞ്ചം നിങ്ങളെ മാറ്റിക്കളയും.