എങ്ങനെയാണ് പ്രണയം ഉരുവാക്കപ്പെടുന്നത്? എപ്പോഴാണത് തിരിച്ചറിയപ്പെടുന്നത്? എത്ര വര്‍ഷങ്ങള്‍ ഒന്നിച്ചു നടന്നാലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്നു മനസ്സിലാകാത്ത എത്രയോ പ്രണയികളുണ്ടാവും, അഹോ! അതെത്ര നിരാശാജനം. എത്രയാഴത്തില്‍ അപരന്‍ തന്നെ സ്നേഹിച്ചിരുന്നു എന്നത് മനസ്സിലാകാത്ത പാഴ്ക്കാലം. കാലമേറെക്കഴിയുമ്പോള്‍ പിന്നെ മനസ്സിലായിട്ടും പ്രയോജനമില്ലാതൊരു നാളില്‍ അതറിയുക എന്നാല്‍ നോവ് മാത്രം ബാക്കി.