സൂര്യനണിയിച്ച ആഭരണങ്ങളഴിച്ചു വച്ച് പകൽ സ്വസ്ഥയായി. നേരം സന്ധ്യയാകുന്നു.അന്നേരമാണ് നീരജ തിരിച്ചു വന്നത്.പതിവു പോലെ വന്ന് ചെരിപ്പഴിക്കാതെ അവൾ വീട്ടിലേക്കു കടന്നു. വീട് തന്നോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി.സ്വീകരണ മുറിയിലാരോ വന്ന ശബ്ദം കേട്ട് നീരജയുടെ അമ്മ പ്രഫ. സീതാലക്ഷ്മി വന്നു നോക്കി. മകളെക്കണ്ടതും അവർ അസ്വസ്ഥയും ക്രുദ്ധയുമായി.