തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിരിച്ചറിഞ്ഞത്. പിന്നീടു തെലുങ്കിലും തമിഴിലും മലയാളത്തിലും സൗന്ദര്യമായും നടനമായും ശബ്ദമായും പ്രവീണയുണ്ടായി. പ്രവീണയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘പാട്ടും ഡാൻസും ഡബ്ബിങ്ങും അഭിനയവുമെല്ലാം ചേർന്ന അവിയലാണ് എന്റെ കലാജീവിതം’’. കേൾക്കാം മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Podcast Interview of Praveena actress, Presented by Lakshmi Parvathy.