ഇന്ത്യയിൽ ക്രോണി കാപിറ്റലിസത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂർത്തിമദ് ഭാവമായി അവതരിപ്പിക്കുന്നത് അദാനിയെ ആണെങ്കിൽ മലേഷ്യയിൽ ഉണ്ടായിരുന്നു വേറൊരു അദാനി. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായിരുന്ന 25 വർഷം ലൈസൻസുകളും കരാറുകളും നേടിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ടി. അനന്തകൃഷ്ണൻ. മോഡേൺ മലേഷ്യയുടെ ശിൽപികളിലൊരാൾ. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചപ്പോൾ ലോകത്തെല്ലായിടത്തുനിന്നും ആദരമൊഴുകി. കൂടുതൽ വിവരങ്ങൾ അറിയാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
Malayala Manorama Senior Correspondent P. Kishore about Malaysian businessman Ananda Krishnan, also known as A. K.