ചെറിയ റോക്കറ്റുകൾ മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ തടയാൻ ശേഷിയുള്ള പ്രതിരോധ മിസൈലുകളാണ് എന്നും ഇസ്രയേലിന്റെ കരുത്ത്. അതിൽ പ്രധാനിയാണ് അയേൺ ഡോം. ഹ്രസ്വദൂര റോക്കറ്റുകൾ പീരങ്കിഷെല്ലുകൾ എന്നിവ തടയാനുള്ള സംവിധാനമാണിത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 70 കിലോമീറ്റർ ദൂരപരിധിയിൽ ഇത് പ്രവർത്തിക്കും. യൂണിറ്റിന് 40,000 ഡോളറാണ് ചെലവ്.