നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast

 

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ മുന്നണി സമരം നടത്തുകയും അദ്ദേഹത്തെ സംരക്ഷിക്കാൻ ബിജെപി സഖ്യം കവചമൊരുക്കുകയും ചെയ്യുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രണ്ടു പാർട്ടികൾ; ഡിഎംകെയും ആം ആദ്മിയും. സമരം എങ്ങോട്ടു പോകും എന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ ഈ രണ്ട് പ്രധാന പാര്‍ട്ടികളുടെ നിസ്സഹകരണത്തിനു പിന്നിൽ എന്താകും? കോൺഗ്രസ് വിരുദ്ധത മാത്രമാണോ കാരണം? സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യത്തിൽ വിള്ളൽ രൂപപ്പെട്ടതിന്റെ സൂചനയാണോ ഇത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.


In the latest India File Podcast, Malayala Manorama Delhi Chief of Bureau Jomy Thomas breaks down the strategic calculations behind the DMK and AAP skipping the opposition coalition's high-profile protest demanding the resignation of Chief Election Commissioner Gyanesh Kumar. The analysis goes beyond simple Congress-state rivalries, examining regional political compulsions, localized governance equations, and diverging tactical priorities within the national alliance.