ഒരിക്കൽ വീടിന്റെ മട്ടുപ്പാവിലിരുന്നു കുണ്ഡലകേശി ഒരു കാഴ്ച കണ്ടു. വിലങ്ങുകളും ചങ്ങലകളും അണിയിച്ച് ഒരാളെ തെരുവിൽകൂടി നടത്തിക്കൊണ്ടുപോകുന്നു. പിന്നാലെ ഒരു ജനക്കൂട്ടവുമുണ്ട്. കാലൻ എന്ന കള്ളനായിരുന്നു അത്. സമൂഹത്തിനു ചെയ്ത ദ്രോഹങ്ങൾക്ക് കാലനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു അന്ന്. ഒറ്റനോട്ടത്തിൽ തന്നെ കുണ്ഡലകേശിക്ക് കാലനെ ഇഷ്ടപ്പെട്ടു. അവനോട് അടങ്ങാത്ത പ്രണയം അവളുടെ ഉള്ളിലുറവ പൊട്ടി. കാലന്റെ കഥ മറ്റുള്ളവരിൽ നിന്നറിഞ്ഞെങ്കിലും അതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the powerful story of Kundalakesi, one of the five great Tamil epics. Discover how a tale of impetuous love and betrayal forces a woman to kill her husband, leading her on a profound spiritual journey to enlightenment. This is Prinu Prabhakaran speaking. Script by S. Aswin.