കുംഭകർണൻ ആറുമാസത്തെ ഉറക്കം തുടങ്ങിയിട്ട് ഒൻപതു ദിവസമേ ആയിട്ടുള്ളൂ. എങ്കിലും ഉണർത്തണമെന്ന് രാവണൻ.
രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്. ഭഗവാനെ ശരണം പ്രാപിച്ച സാഹചര്യം വിശദമാക്കി വിഭീഷണൻ. നീ ധന്യനാണെന്നാണ് കുംഭകർണന്റെ മറുപടി. ജ്യേഷ്ഠനെയോർത്ത് ദുഃഖമുണ്ട് വിഭീഷണന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The epic battle of the Ramayana where Kumbhakarna, Ravana, Vibhishana, and Sugriva engage in fierce combat. Dive into the story of bravery, strategy, and brotherhood, culminating in dramatic confrontations and divine interventions.M. K Vinodkumar talking here.