പാദനമസ്കാരം ചെയ്യുന്ന വാനരരാജനെ ഗാഢമായി ആശ്ലേഷിച്ചാണ് ശ്രീരാമൻ വരവേൽക്കുന്നത്. രാക്ഷസകുലനാശത്തിനു മതിയാകുന്ന സേനാബലം തനിക്കുണ്ടെന്ന് സുഗ്രീവൻ. ഇഷ്ടംപോലെ രൂപം മാറാൻ കഴിവുള്ളവരും പർവതശരീരീകളുമായ എത്രയോ പേർ. സിംഹസമാനർ, ഇന്ദ്രനീല ശോഭയുള്ളവർ, ശുദ്ധസ്ഫടിക ശരീരികൾ, അങ്ങനെയങ്ങനെ സേനയിലെ വൈവിധ്യം. ഭക്തിയോടെ നമസ്കരിക്കുന്നു സുഗ്രീവൻ. കാരുണ്യത്തോടെ കടാക്ഷിക്കുന്നു ഭഗവാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Sugriva leads a grand procession to meet Sri Rama, marking the beginning of an epic mission to search for Goddess Sita. With an army of diverse and mighty Vanaras, their journey is filled with divine encounters and intense battles. Hanuman’s bravery, the mystical guidance of Swayamprabha, and the devotion of the Vanaras to Lord Rama add to this captivating saga from the Treta Yuga. M. K Vinodkumar talking here.