KathayaranguKathayarangu

നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ

View descriptionShare

ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. താൻ കണ്ട വിചിത്രമായ സ്വപ്നം ഒരിക്കൽ കൂടി മനസ്സിൽ വിഭാവനം ചെയ്യാൻ അവൾ നോക്കി. പക്ഷേ, നേർത്ത പാട പോലെ തോന്നിച്ച മുഖങ്ങളൊന്നും മുന്നിൽ വന്നില്ല. ഒരു മുഖം മാത്രം. കൂട്ടം തെറ്റിയൊരു മുഖം! ഇത്ര നാളുകൾക്ക് ശേഷം ആ മുഖം സ്വപ്നം കണ്ടത് അവളെ ഒരു പിരിമുറുക്കത്തിന്റെയറ്റത്ത് കൊണ്ടുനിർത്തി. വിദ്യാസാഗർ. ആ മുഖത്തിന്റെ ഉടമയുടെ പേര്.

കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ ശ്രീദീപ് ചേന്നമംഗലം എഴുതിയ കഥ – വിദ്യാസാഗർ

  • Facebook
  • X (Twitter)
  • WhatsApp
  • Email

In 2 playlist(s)

  1. Latest on Bingepods

    25,098 clip(s)

  2. Bingepods Featured

    219 clip(s)

Kathayarangu

കഥയുടെ വസന്തകാലമാണ് മലയാളത്തിൽ. ഒട്ടേറെ പുതു എഴുത്തുകാരാണ് സാഹിത്യലോകത്ത് ഭാവനയുടെ തീമഴ പെയ്യിക്കുന് 
Social links
Recent clips
Browse 8 clip(s)