ഗസറ്റഡ് കുറുവകൾ!
ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ…
സമരപുളകങ്ങൾ അഥവാ പ്ലാൻ ബി
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില്‍ കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു പാടു…
ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില്‍ നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന് പറയു…
കേമാട്ടോ, കേരളീയം കണ്ണട!
ആരാപ്പൊ ഇങ്ങനെ കണ്ണട വേണം, കണ്ണട വേണം എന്നു വിളിച്ചു കൂവണത്? അത് മ്മ്ടെ ബിന്ദു ടീച്ചറാട്ടോ. മങ്ങിയ കാഴ്ചോള് കണ്ടു മടുത്തിട്ട് ടീച്ചർക്ക് കണ്ണട വേണംന്നാട്ടോ കട്ടായം. അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്ലും റോട്ടീമ്മ്ലും…
ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!
തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ പരിഭവം പറയാതെ ഗെഡീ. ലോട്ടറി കിട്ടീല്യാച്ചാലും ട്രോളും ക്രെഡിറ്റും കിട്ട്ണ്ണ്ടല്ലോ എന…
മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില്‍ പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡ…
ആരാകും ഗോപി?
ബിജെപി രക്ഷപ്പെടില്ലാന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് ഭീമേട്ടന്റെ ഉറപ്പ്. ഇതാ കേട്ടതും ഗോവിന്ദേട്ടൻ ചാടിക്കേറി ചുവന്ന ഷാളാ പുതപ്പിച്ചു. ഈ മാൻഡ്രേക്കിനെ ആർക്കും തരില്ലാന്നും പറഞ്ഞിട്ടൊരു ഓൾ ദ് ബെസ്റ്റും കാച്ചി. ‘ഇതെനിക്ക് വേണം, നിങ്ങളിത് തരണം, ഇത് ഞാനിങ് എടുക്കുവാ’. ‘എന്തൂട്ടാത്?’ വാ.. സ…
കലിംഗയിലെ കൈതോലപ്പായ!
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ എവിട്ന…
കെ–അപ്പം എക്സ്പ്രസ്!
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില്‍ ലോകത്തിനൊപ്പം കുതിക്കണം... അതാണല്ലോ മലയാളികൾടെ വല്യ സ്വപ്നം. ഈ സ്വപ്നത്തില്‍ അൽപ്പം യീസ്റ്റും ശർക്കരേം പഴോം ഇട്ട് കുഴച്…
ഓ പ്രിയേ, ഗോപ്രിയേ; നഷ്ടപ്രണയമേ..!
രണ്ടു കയ്യും നീട്ടി വട്ടത്തിലൊന്നു കെട്ടിപ്പിടിക്കാൻ റെഡ്യാരുന്നൂ. അതിനൊക്കെ നല്ലോണം മോഹോം ഉണ്ടാർന്നൂ. എന്തു ചെയ്യാനാ, ഈ അസൂയക്കൂട്ടങ്ങള് എല്ലാം നശിപ്പിച്ചില്ലേ? എന്താണ്ടായേ? പശുക്കളെ കാളകൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചൂലോ. നാൽക്കാല്യോള് ഹാപ്പിയായത്രെ.. എന്തൂട്ടാത് ? വാ, നഷ്ടപ്രണയത്തിന്റെ ചാണകം…