DilliyazhchaDilliyazhcha

ഇന്ത്യയ്ക്കു പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയുണ്ടാകുമോ?

View descriptionShare

രാജ്യത്തെ പതിനഞ്ചാം  രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാനാരോഹിതയാകുന്നത്. പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ഖ്യാതി ഇനി മുർമുവിന് മാത്രമാണ് സ്വന്തം.

പട്ടിക ജാതിയിൽ നിന്നുള്ളവർ ഇന്ത്യയുടെ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായിട്ടുണ്ട്. എന്നാൽ പട്ടിക വർഗ്ഗത്തിൽ നിന്നുള്ളവരാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ചിട്ടില്ല. മാത്രവുമല്ല ചീഫ് ജസ്റ്റിസ്‌മാരിൽ പതിനാലു പേരും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ ഒന്നാം പദവിയായ രാഷ്ട്രപതി പദത്തിലേക്ക് പട്ടിക വർഗ്ഗവിഭാഗത്തിൽ നിന്നും ഒരു വനിത എത്തുന്നത് എന്തുകൊണ്ടും ശ്ലാഘനീയമാണ്. 
എന്നാൽ എന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക്  പട്ടികജാതിയിൽ നിന്നോ പട്ടിക വർഗത്തിൽ നിന്നോ ഒരാൾ കടന്നു വരുന്നത്? അതു സാധ്യമാണോ? രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ചു ശതമാനത്തിലധികം പട്ടികജാതി-പട്ടിക വർഗ ജനവിഭാഗമാണെന്നിരിക്കെ എന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ വിരലിൽ എണ്ണാവുന്നതിലപ്പുറം ആളുകൾ കടന്നുവരുന്നത്?  രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഏറ്റവും വലിയ ഭൂരിപക്ഷം പട്ടിക ജാതി വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായി ജയിച്ച കെ ആർ നാരായണനായിരുന്നു, എന്നാൽ എന്തുകൊണ്ടാണ് പട്ടിക വർഗത്തിൽ നിന്ന് രാഷ്ട്രപതിയായി മാറിയ മുർമുവിന് ഏറ്റവും കുറവു ഭൂരിപക്ഷം ലഭിച്ചത്?
 മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ വിശകലനം ചെയ്യുന്നു

  • Facebook
  • Twitter
  • WhatsApp
  • Email

In 3 playlist(s)

  1. Bingepods News

    8,630 clip(s)

  2. Bingepods Featured

    219 clip(s)

  3. Latest on Bingepods

    24,951 clip(s)

Dilliyazhcha

രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക ചലനങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് ദില്ലിയാഴ്ച പോഡ്‌കാസ് 
Social links
Recent clips
Browse 20 clip(s)